ന്യൂഡല്‍ഹി•ഒരു കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ ബി.ജെ.പി ഡല്‍ഹി ഘടകത്തില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് ബല്‍ബീര്‍ സിംഗ്, ഉത്തരാഖണ്ഡ് പ്രവാസി സംഘ് ഡല്‍ഹി പ്രസിഡന്റ് രാകേഷ് സിംഗ് റാവത്ത്, നേരത്തെ ബി.എസ്.പി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച പ്രമോദ് സച്ച്ദേവ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സബ്കാ സാഥ് സബ്കാ വികാസ്’ നയത്തിന്റെ സ്വാധീന ഫലമായി ബി.ജെ.പിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഏറി വരുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു.
Post Your Comments