ബിജെപിയില്‍ വണ്മാന് ഷോ ആണെന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്നന്‍ സിന്‍ഹ. ദേശീയ പാര്‍ട്ടി എന്ന അര്‍ത്ഥം ഉള്‍ക്കൊണ്ടതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കോണ്‍ഗ്രസില്‍ ചേരാന്‍ തന്നെ ഉപദേശിച്ചത് ആര്‍ജെഡി നേതാവ് ലാലു പ്രസാദാണെന്നും സിന്‍ഹ പറഞ്ഞു.
മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിലേക്കും അരവിന്ദ് കേജ്രിവാള് ആം ആത്മി പാര്‍ട്ടിയിലേക്കും അഖിലേഷ് യാദവ് സമാജ് വാദി പാര്‍ട്ടിയിലേക്കും തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുക്കുയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പാട്ന സാഹിബില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും സിന്‍ഹ പറഞ്ഞു.
ശ്ത്രുഘ്നന്‍ സിന്‍ഹയ്ക്ക് സീറ്റ് നല്‍കാതെ രവിശങ്കര്‍ പ്രസാദിനാണ് ബിജെപി പാട്ന സാഹിബ് സീറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി വിടുന്നതായി സിന്‍ഹ പ്രസ്താവന നടത്തിയത്. മുതിര്‍ന്ന നേതാക്കളായ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും സീറ്റ് നല്‍കാത്ത നിലപാടും തന്നെ നിരാശനാക്കിയെന്നും സിന്‍ഹ പറഞ്ഞു. കഴിഞ്ഞ തവണ വ്യക്തിപരമായ കഴിവ് കൊണ്ടാണ് വോട്ടുനേടിയതെന്നും ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്നും ശ്തരുഘ്നന്ഡ സിന്‍ഹ പ്രതികരിച്ചു.
Post Your Comments