Latest NewsKeralaIndia

സ്മൃതി ഇറാനി മണ്ഡലത്തിൽ സ്ഥിര സാന്നിധ്യം :അമേത്തിയിൽ അടിപതറുമെന്നുറപ്പായതോടെ രാഹുൽ വയനാട്ടിലേക്ക് കടന്നു

ന്യൂഡൽഹി: അമേത്തിയിൽ അടിപതറുമെന്നുറപ്പായതോടെയാണ് രാഹുലിന് വേണ്ടി സുരക്ഷിത മണ്ഡലം തേടി നേതാക്കൾ നെട്ടോട്ടമാരംഭിച്ചത്. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഹാരാഷ്ട്രയിലും കർണാടകയിലും മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന സംസ്ഥാനനേതൃത്വങ്ങളുടെ മുന്നറിയിപ്പിനെതുടർന്നാണ് രാഹുലിനെ കേരളത്തിലേക്ക് കെട്ടിയിറക്കാന്‍ തീരുമാനിച്ചത് നെഹ്റു കുടുംബത്തിന്‍റെ ഉരുക്കുകോട്ടയായ അമേത്തി ഇത്തവണ കൈവിട്ടു പോകുമെന്ന അവസ്ഥയിലാണ്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ രംഗത്തിറക്കി ബിജെപി ശക്തമായ മത്സരത്തിന് ഇറങ്ങിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ സുരക്ഷിത മണ്ഡലം തേടുന്ന തിരക്കിലായിരുന്നു. രാഹുലിന്‍റെ 3 ലക്ഷത്തിലധികമുള്ള ഭൂരിപക്ഷം 1 ലക്ഷമായി കുറഞ്ഞതും സ്മൃതി ഇറാനി മണ്ഡലത്തിലുടനീളം നടത്തിയ വികസന പ്രവർത്തനങ്ങളും കോൺഗ്രസ്സിന് തിരിച്ചടിയായി. സംസ്ഥാനത്തെ ഒരേ ഒരു സുരക്ഷിത മണ്ഡലമെന്ന് നേതാക്കൾ വിശ്വസിക്കുന്ന വയനാട്ടിലേക്ക് രാഹുൽ വണ്ടി കയറുമ്പോൾ കെപിസിസി നേതൃത്വത്തിനും സമ്മർദ്ദം ഏറുകയാണ്.

കർണ്ണാടകത്തിലെ ഉടുപ്പി ചിക്മാഗ്ലൂരിലും ബെല്ലാരിയിലും രാഹുലിനു വേണ്ടി കോൺഗ്രസ്സ് കേന്ദ്ര നേതൃത്വം രഹസ്യ സർവ്വേകൾ നടത്തിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കർണ്ണാടകത്തിൽ സുരക്ഷിതമല്ലെന്ന സംസ്ഥാന ഘടകത്തിന്‍റെ നിർദ്ദേശം കോൺഗ്രസ്സിനെ വീണ്ടും പ്രതിരോധത്തിലാക്കി. ഇതോടെയാണ് കേരളത്തിലേക്ക് രാഹുൽ വരുമെന്ന വാർത്തകൾ വീണ്ടും സജീവമായത്.സോണിയഗാന്ധി എ.കെ. ആന്‍റണിയുമായി ചർച്ച നടത്തുകയും ചെയ്തു.

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഡൽഹിയിലെത്തുകയും കേരളത്തിലെ കോൺഗ്രസ്സിന്‍റെ ഒരേയൊരു സുരക്ഷിത മണ്ഡലം വയനാടാണെന്ന് സോണിയയെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് സുരക്ഷിത മണ്ഡലം തേടി ചുരം കയറാൻ രാഹുൽ തീരുമാനിച്ചത്. അതെ സമയം കഴിഞ്ഞ തവണ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് കോൺഗ്രസ്സിന് വയനാട്ടിൽ ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button