Latest NewsKerala

തീരുമാനം വൈകുന്നതിൽ മനഃപ്രയാസമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നതിൽ മനഃപ്രയാസമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുസ്ളീം ലീഗിന്റെ ആശങ്കയെ ദുർവ്യഖ്യാനം ചെയ്യേണ്ടെന്നും അട്ടിമറിക്കുന്നുവെന്ന് താൻ സിപിമ്മിനെയല്ല വിമർശിച്ചത് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പറയാമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വയനാട്ടിലെ സ്ഥാനാർത്ഥിത്വം വൈകുന്നതിൽ പ്രതിഷേധവുമായി മുസ്ളീം ലീഗ് രംഗത്തെത്തിയിരുന്നു. തീരുമാനം നീണ്ടുപോകരുതെന്നും സ്ഥാനാർത്ഥിത്വം വൈകുന്നത് മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്നും ഹൈക്കമാൻഡിനെ അറിയിച്ചെന്ന് മുസ്ളീം ലീഗ് നേതാക്കൾ ഇന്നലെ വ്യക്തമാക്കി.ഇതിനോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button