കൊല്ലം : ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. അയിരക്കുഴി വിശ്വഭവനില്‍ വിശ്വനാഥന്റെ(65) മൃതദേഹമാണു കണ്ടെത്തിയത്. മൃതദേഹം പെട്ടെന്നു സംസ്‌കരിക്കാനുള്ള ശ്രമം പരാതിയെത്തുടര്‍ന്നു പൊലീസ് തടഞ്ഞു. മകനും ബന്ധുക്കളും തമ്മില്‍ രാത്രി സംഘട്ടനം നടന്ന സ്ഥലത്തെത്തിയ ഗൃഹനാഥനെയാണ് പിന്നീടു മരിച്ചനിലയില്‍ കണ്ടെത്തിയത്. .കഴിഞ്ഞ ദിവസം രാത്രി വിശ്വനാഥന്റെ മകനും അടുത്ത ബന്ധുക്കളായ ചിലരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും നടന്നിരുന്നു. സംഘട്ടനത്തില്‍ ബന്ധു ബിജോയിക്കു പരുക്കേറ്റു. ബിജോയി ആശുപത്രിയില്‍ പോയതിനു പിന്നാലെയാണു വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. </p>
രണ്ടു മണിക്കൂറോളം വിശ്വനാഥന്‍ വഴിയില്‍ക്കിടന്നതായി കരുതുന്നു. ശരീരമാസകലം ഉറുമ്പരിച്ച നിലയിലായിരുന്നു. സംഘട്ടനം കണ്ടു ഹൃദയാഘാതം മൂലം വിശ്വനാഥന്‍ മരിച്ചെന്നാണു പൊലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയ ശേഷമേ കൂടുതല്‍ വിവരം വ്യക്തമാകൂ. രമണിയാണു വിശ്വനാഥന്റെ ഭാര്യ. മക്കള്‍: വിജിത്ത്, രഞ്ജിത്ത്. മരുമക്കള്‍: ശ്രീലക്ഷ്മി, ഗൗരി.
Post Your Comments