ബാങ്കുകളില്‍ നിന്ന് താന്‍ കടമെടുത്ത മുഴുവന്‍ പണവും തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂട്ടുപിടിച്ച് രാജ്യം വിട്ട വ്യവസായി വിജയ്മല്യ. ബാങ്കുകള്‍ക്ക് മദ്യരാജാവ് നല്‍കാനുള്ള പണത്തെക്കാള്‍ അധികം സര്‍ക്കാര്‍ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ മോദി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് താന്‍ ബാങ്കുകള്‍ക്ക് ഇനി പണം നല്‍കാനില്ലെന്ന് മല്യ സ്ഥാപിക്കുന്നത
ഇപ്പോള്‍ യുകെയില്‍ വിചാരണ നേരിടുന്ന മല്യ ട്വിറ്റര്‍ വഴിയാണ് തന്റെ നിലപാട് രാജ്യത്തെ അറിയിക്കുന്നത്. തന്നെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന പൂര്‍ണമായും ശരിയാണെന്നും ബാങ്കുകള്‍ കടപ്പെട്ടിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മല്യ പറഞ്ഞു.
മാര്‍ച്ച് 29 ന് റിപ്പബ്‌ളിക് ഭാരത് ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിജയ് മല്യയുമായി ബന്ധപ്പെട്ട് മോദി പരാമര്‍ശം നടത്തിയത്. മല്യയുടെ സ്വത്തുക്കള്‍ കണ്ട് കെട്ടാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും അയാള്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളതിനെക്കാള്‍ അധികം പണം പിടിച്ചെടുത്തിട്ടുണ്ടെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. ഇത് ചൂണ്ടിക്കാട്ടി തനിക്കെതിരൈ പ്രചാരണം നടത്തുന്ന ബിജെപി വക്താക്കളേയും മല്യ വിമര്‍ശിച്ചിരുന്നു. ‘ബാങ്കുകള്‍ക്ക് 9000 കോടി രൂപയുടെ കടബാധ്യത ഉണ്ടെങ്കിലും, 14,000 കോടി രൂപ വരുന്ന തന്റെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടിയെന്നും എന്നിട്ടും എന്തിനാണ് ബിജെപി വക്താക്കള്‍ വാചാടോപം തുടരുന്നതെന്നുമാണ് വിജയ്മല്യയുടെ ചോദ്യം.
Post Your Comments