
ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് ഒഡിഷയില്‍ 13 സീറ്റുകള്‍ ലഭിക്കുമെന്ന് എ.ബി.പി ന്യൂസ് സര്‍വേ. മുഖ്യമന്ത്രി നവീന്‍ പട്നായിക് നയിക്കുന്ന ബി.ജെ.ഡിയ്ക്ക് 7 സീറ്റുകള്‍ ലഭിക്കും. ആകെയുള്ള 21 സീറ്റുകളില്‍ കോണ്‍ഗ്രസ് വെറും ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.
പുരി, കേന്ദ്രപര, കട്ടക്ക്, ഭുവനേശ്വര്‍, സുന്ദര്‍ഗഡ്, കെയോന്ജാര്‍, മയൂര്‍ഭഞ്ച്, ഭദ്രക്, ധെന്‍കനല്‍ ബലാംഗിര്‍, കലഹണ്ടി, അസിക, കൊരാപുത് എന്നിവിടങ്ങളിലാണ് ബി.ജെ.പിയ്ക്ക് വിജയസാധ്യത പ്രവചിക്കുന്നത്. നബരംഗ്പൂരില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ളത്.
സംസ്ഥാനത്തെ 21 ലോക്സഭാ സീറ്റുകളിലേക്കും 147 അസംബ്ലി സീറ്റുകളിലേക്കും ഏപ്രില്‍ 11, 18, 23, 29 തീയതികളില്‍ നാല് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്.
Post Your Comments