![accident](/wp-content/uploads/2019/02/accident-6.jpg)
തിരിപ്പൂര്‍: കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തിരിപ്പൂരില്‍ വച്ചാണ് അപകടം നടന്നത്. പത്തനംതിട്ടയില്‍ നിന്ന് ബെംഗുളൂരിവിലേയ്ക്കു പോയ ബസിനാണ് അപകടം സംഭവിച്ചത്. തിരുപ്പൂരില്‍ വച്ച് ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു.
23 പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മുപ്പത് യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ടവരെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Post Your Comments