തിരുവനന്തപുരം: കിളിപ്പാലത്ത് സിഗ്നല്‍ കാത്തുനിന്ന ബെെക്കുകള്‍ക്ക് പിന്നില്‍ കെ എസ് ആര്‍ ടി സി ബസ് ഇടിച്ചുകയറി. നാല് ബെെക്കുകളിലും ഒരു ഓട്ടോറിക്ഷയിലുമാണ് ബസ് ഇടിച്ചത്. ഒരു ബെെക്ക് ബസിനടിയില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ ഇടിച്ച കെ എസ് ആര്‍ ടി സി ബസിനും ബെെക്കുകള്‍ക്കും കേടുപാടുണ്ടായി.
കന്യാകുമാരി ഭാഗത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും കെ എസ് ആര്‍ ടി സി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഡ്രെെവര്‍ മദ്യപിച്ചിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പൊലീസ് സ്ഥലത്തെത്തി കെ എസ് ആര്‍ ടി സി ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് കെ എസ് ആര്‍ ടി സി ഡ്രെെവര്‍ പറയുന്നത്. എന്നാല്‍, അപകട ശേഷം ബസിന്റെ ബ്രേക്ക് ഊരിവിടാന്‍ പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്ക് ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments