തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കാനിരുന്ന ഡിജിപി ജേക്കബ് തോമസിന്റെ സ്ഥാനാർത്ഥിത്വ സാധ്യത കുറയുന്നു. വിരമിക്കൽ നടപടികൾ ഇതുവരെ പൂർത്തിയാകാത്തതിനാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വൈകുന്നു.
ഏപ്രിൽ നാലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. മത്സര സാധ്യത കുറഞ്ഞതോടെ അദ്ദേഹത്തെ പിന്തുണക്കുന്ന കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റിയും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ആലോചന തുടങ്ങി. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കിഴക്കമ്പലത്ത് ചേരുന്ന ഉന്നതാധികാര യോഗത്തിൽ ട്വന്‍റി ട്വന്റി വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.
മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സർവ്വീസിൽ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നൽകിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ സ്വയം വിരമിക്കലിന്‍റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്.
Post Your Comments