Latest NewsCricket

ഐപിഎല്‍: രോഹിത് ശര്‍മയ്ക്ക് പിഴ

മൊഹാലി: കിം​ഗ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രെ നടന്ന മത്സരത്തില്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍​മ​യ്ക്ക് പിഴ. 12 ല​ക്ഷം രൂ​പ പി​ഴ. ശനിയാഴ്ച പഞ്ചാബിനെതിരെ നടന്ന ​ത്സ​ര​ത്തില്‍ കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കിനെതുടര്‍ന്നാണ് രോഹിതിന് പിഴ ചുമത്തിയത്.

ഐ​പി​എ​ല്‍ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന പേ​രി​ലാ​ണ് പി​ഴ.ബാം​ഗ്ലൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലിക്കും നേരത്തേ ഇ​ത്ത​ര​ത്തി​ല്‍ പി​ഴ ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു.

അതേസമയം മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് തകർപ്പൻ ജയം സ്വന്തമാക്കി. എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 176 റൺസ് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് എട്ട് പന്ത് ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button