ലണ്ടന്‍ :അര്‍ജന്റീന ഫുട്ബോള്‍ താരം എമിലിയാനൊ സല കൊല്ലപ്പെട്ട വിമാനഅപടത്തില്‍ ദുരൂഹത. സലയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.. ദുരന്തത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്സണെ സംബന്ധിച്ചാണ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെട്ടത്.
ഇബോട്സണ് നിശാന്ധത ഉണ്ടായിരുന്നതായും അതിനാല്‍ രാത്രി വിമാനം പറത്താനുള്ള അനുമതി ഇല്ലായിരുന്നുവെന്നും അന്വേഷണം സംഘം കണ്ടെത്തിയതായാണ് സൂചനകള്‍. ദി എയര്‍ ആക്സിഡന്റെ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (AAIB) ആണ് കേസ് അന്വേഷിക്കുന്നത്.
59-കാരനായ ഇബോട്സണ് കൊമേഴ്സ്യല്‍ പൈല്റ്റ് ലൈസന്‍സ് ഇല്ല എന്നതും പരിചയസമ്പന്നായ മറ്റൊരു വൈമാനികന്‍ കൂടെയുണ്ടെങ്കില്‍ മാത്രമേ വിമാനം നിയന്ത്രിക്കാനുള്ള അനുമതിയുണ്ടായിരുന്നുള്ളു എന്നതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സലയുടെ മരണത്തില്‍ ; ദുരൂഹതയേറുകയാണ്.
ഫ്രാന്‍സിലെ നാന്റസില്‍; നിന്ന് കാര്‍ഡിഫിലേക്ക് പോയ ചെറുവിമാനം തകര്‍ന്നാണ് സലയുടെ ജീവന്‍ നഷ്ടമായത് . പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയാണ് വിമാനം നാന്റെസില്‍ നിന്ന് പുറപ്പെട്ടത്. വിമാനം നേരത്തെയാണ് ചാര്‍ട്ട് ചെയ്തിരുന്നതെങ്കിലും നാന്റെസ് ക്ലബ്ബിലെ സഹതാരങ്ങളോട് യാത്ര പറയാനുള്ളതിനാന്‍ സലയുടെ ആവശ്യപ്രകാരം ഏഴ് മണിയിലേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Post Your Comments