ഒരു പതിറ്റാണ്ടായി ഇംഗ്ലീഷ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നെടുംതൂണായ അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ക്ലബ് വിടുന്നു. ജൂലൈയിൽ സിറ്റിയുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് അഗ്യൂറോ പുതിയ ക്ലബ്ബിലേക്ക് ചേക്കേറുന്നത്. പരിക്കുമൂലം ഏറെനാളായി താരം സിറ്റിക്ക് വേണ്ടി കളിച്ചിരുന്നില്ല. 2011 സ്പാനിഷ് ക്ലബ് അത്ലാന്റിക്കോ മാഡ്രിഡിൽ നിന്നാണ് അഗ്യൂറോ സിറ്റിയിലെത്തുന്നത്. സിറ്റിയ്ക്കായി 384 മത്സരങ്ങളിൽ നിന്നും 257 ഗോളുകളാണ് അഗ്യൂറോ നേടിയത്.
അതേസമയം മാഞ്ചസ്റ്റർ സിറ്റിക്കായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് അഗ്യൂറോയുടെ പേരിലാണ്. 32 കാരനായ അഗ്യൂറോ ഈ സീസണിൽ 14 മത്സരങ്ങളാണ് കളിച്ചത്. മെയ് 23 നാണ് ഈ സീസണിലെ സിറ്റിയുടെ അവസാന പ്രീമിയർ ലീഗ് മത്സരം. അത് അഗ്യൂറോയുടെ വിടവാങ്ങൽ മത്സരമായി സിറ്റി നടത്തിയേക്കും.
‘സിറ്റിക്ക് വേണ്ടി പത്ത് സീസണുകളിൽ കളിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഈ ഘട്ടത്തിലെ ഒരു താരത്തിന് ക്ലബ്ബിനുവേണ്ടി ഇത്രയും കാലം കളിയ്ക്കാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. സിറ്റിക്കായി ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് എന്റെ ആഗ്രഹം’ അഗ്യൂറോ പറഞ്ഞു.
Post Your Comments