അബുദാബി: ഭൗമദിനത്തില്‍ ഭൂമിയോട് ആദരവ് അര്‍പ്പിച്ച് ദുബായ് 1 മണിക്കൂര്‍ ഭൗമ മണിക്കൂറാക്കി. പക്ഷേ മറ്റൊരു നല്ല വാര്‍ത്തയാണ് ഇതോടൊപ്പം ദുബായ് നഗരത്തെ കാത്തിരുന്നത്. 1 മണിക്കൂര്‍ വെെദ്യുതി ഉപയോഗിക്കാതിരുന്നതിലൂടെ ദുബായ് നേടിയത് 267 മെഗാ വാട്ട് വെെദ്യതിയാണ്.
ഇത് കാണിക്കുന്നത് 114 ടണ്‍ കാര്‍ബണ്‍ ഡയോക്സെെഡിനെ ഭൂമിയില്‍ നിന്ന് വിമുക്തമാക്കിയെന്നാണ്. 15ല്‍ പരം ഗവണ്‍മെന്‍റ് സ്ഥാപനങ്ങളും അതിനോടൊപ്പം 20 തോളം സ്വകാര്യ സ്ഥാപനങ്ങളും ഭൗമമണിക്കൂറിനോട് സഹകരിക്കുകയുണ്ടായി. ബുര്‍ജ് ഖലീഫയിലെ വെളിച്ചവും ഒരു മണിക്കൂര്‍ ഭൂമിക്ക് വേണ്ടി നിശ്ചലമാക്കി.
വെെദ്യുതിയോട് ഒരു മണിക്കൂര്‍ വിട പറഞ്ഞ് ദുബായിലെ ജനങ്ങളെല്ലാം മെഴുകുതിരിയും മണ്‍ചിരാതുകളും മറ്റും കത്തിച്ച് ആ ദിനം ആഘോഷമാക്കിയിരുന്നു.
Post Your Comments