തെലങ്കാന: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നൽകി മുതിർന്ന നേതാവ് പാർട്ടി വിട്ടു. തെലുങ്കാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ മുന്‍ അംഗമായിരുന്ന മുതിര്‍ന്ന നേതാവ് പൊങ്കുലെട്ടി സുധാകര്‍ റെഡ്ഡിയാണ് കോണ്‍ഗ്രസ് വിട്ടത്. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് സൂചന. പണത്തിന്റെ പിന്‍ബലമുള്ളവര്‍ക്കാണ് കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നവര്‍ക്ക് സീറ്റില്ലെന്നും സുധാകര്‍ റെഡ്ഡി ആരോപിച്ച ശേഷം അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുന്ന റെഡ്ഡി നാളെ തെലങ്കാനയില്‍ നടക്കുന്ന ബി.ജെ.പി റാലിയില്‍ വച്ച് ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചനകള്‍. സംസ്ഥാനത്തെ നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചാണ് രാജിവയ്ക്കുന്നതെന്ന് വ്യക്തമാക്കിയ റെഡ്ഡി ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ അംഗത്വം തീര്‍ന്ന് രണ്ടാം ദിവസമാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
തെലങ്കാനയില്‍ നിന്ന് നേരത്തെ മുന്‍ മന്ത്രി ഡി.കെ അരുണ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തെലങ്കാനയില്‍ രാഹുല്‍ ഗാന്ധി എത്തിയതിന് പിന്നാലെയാണ് സുധാകര്‍ റെഡ്ഡി രാജിവച്ചത്. ഇതോടെ കോണ്‍ഗ്രസിന് വലിയ ക്ഷീണമാണ് തെലങ്കാനയിൽ ഉണ്ടായിരിക്കുന്നത്.
Post Your Comments