തിരുവനന്തപുരം: ഫീസ് അടയ്ക്കാത്തതിന് രണ്ട് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുകയും വെയിലത്ത് നിര്‍ത്തുകയും ചെയ്തതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. എറണാകുളം ജില്ലയിലെ അണ്‍എയ്ഡഡ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥികള്‍ അവസാന ഗഡു ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് വെയിലത്ത് നിര്‍ത്തിയെന്നായിരുന്നു പരാതി. പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളിലെത്തിയ കുട്ടികളെ ഹാളില്‍ ഇരിക്കാന്‍ അനുവദിക്കാതെ പുറത്തിറക്കി നിര്‍ത്തിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതോടെ ചെയര്‍പേഴ്സണ്‍ പി. സുരേഷ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി തളര്‍ന്നിരിക്കുന്നതുകണ്ട് വിവരം തിരക്കിയ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments