KeralaLatest NewsIndia

പോൺ വീഡിയോകൾ കാണുന്നവർക്ക് എട്ടിന്റെ പണിയുമായി സ്‌ക്വാഡ് : കുട്ടികളുടെ അശ്ലീല വീഡിയോസ് കണ്ട യുവാവ് റാന്നിയില്‍ അറസ്റ്റില്‍

ഇത്തരം വീഡിയോകള്‍ നിരന്തരമായി കാണുന്നവരെ പൊലീസിന്റെ ഹൈടെക് സെല്ലും സൈബര്‍ ഡോമും നിരീക്ഷിച്ച്‌ വരികയാണ്.

പത്തനംതിട്ട: നിങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന കുട്ടികളുടെ അശ്ളീല വീഡിയോകള്‍ കണ്ട് രസിക്കുന്നവർ ജാഗ്രത, സ്‌ക്വാഡ് നിങ്ങളുടെ പിറകെയുണ്ട്. കുട്ടികളുടെ അശ്ലീല വീഡിയോസ് കാണുകയും ഡൗണ്‍ലോഡ് ചെയ്ത് വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നിയില്‍ അറസ്റ്റ് ചെയ്തു. മാമ്പറ പുത്തന്‍വീട്ടില്‍ വിഷ്ണു (20)വിനെയാണ് പിടികൂടിയത്. ഇത്തരം വീഡിയോകള്‍ നിരന്തരമായി കാണുന്നവരെ പൊലീസിന്റെ ഹൈടെക് സെല്ലും സൈബര്‍ ഡോമും നിരീക്ഷിച്ച്‌ വരികയാണ്.

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും നിരന്തരം കാണുന്നതും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചുള്ള കുറ്റകൃത്യമാണ്. അഞ്ചു വര്‍ഷം വരെയാണ് ഇതിന് പരമാവധി ശിക്ഷ. രാജ്യാന്തര പൊലീസാണ് ഇത്തരക്കാരെ നിരീക്ഷിക്കുന്നത്. വീഡിയോകള്‍ നിരന്തരം കാണുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ വിവരവും ലൊക്കേഷനും അതാത് രാജ്യത്തിന് കൈമാറും. പിന്നെ അവിടുത്തെ പൊലീസ് അന്വേഷിച്ച്‌ തുടര്‍ നടപടി എടുക്കണം.

സംസ്ഥാനത്ത് ഇത്തരം വീഡിയോകള്‍ കാണുന്ന നിരവധി പേരെ ഇതേ പോലെ ലൊക്കേറ്റ് ചെയ്തിട്ടുണ്ട്.വിഷ്ണുവിനെ ബന്ധപ്പെട്ട പൊലീസുകാര്‍ റാന്നി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ മന്ദിരംപടിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. നേരത്തേ വിദേശത്ത് ജോലിയായിരുന്നു. നാട്ടിലെത്തി അല്ലറ ചില്ലറ ജോലികള്‍ ചെയ്തു ജീവിക്കുകയാണ്. നിരന്തരമായി പോണ്‍ സൈറ്റ് സന്ദര്‍ശിക്കുന്ന വിഷ്ണു കുട്ടികളുടെ അശ്ലീല വീഡിയോകള്‍ മാത്രമാണ് കണ്ടിരുന്നത്.

ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ ഗാലറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പത്തു വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകളാണ് അധികവും. സാമൂഹിക മാധ്യമങ്ങള്‍ വഴി വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന കേരളത്തിലെ ആദ്യത്തെയാളാണ് വിഷ്ണുവെന്ന് കരുതുന്നു.നിരവധി പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നും നാളെയുമായി കൂടുതല്‍ അറസ്റ്റുണ്ടായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button