തൃശൂര്‍ : കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെലവാക്കിയ തുകയുടെ കണക്ക് ഹാജരാകാത്ത 25 സ്ഥാനാര്‍ത്ഥികള്‍ക്ക് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാർത്ഥികളെ അയോഗ്യരാക്കിയത്. കൊല്ലം മണ്ഡലത്തിലെ ആര്‍ പ്രേമചന്ദ്രന്‍, വിഎസ് പ്രേമചന്ദ്രന്‍ , ആലത്തൂരില്‍ എ ബിജു, കെ ബിജു എന്നിവര്‍ അയോഗ്യരാക്കപ്പെട്ടവരില്‍പ്പെടുന്നു.
സെലീന പ്രക്കാനം ഉള്‍പ്പെടെ ചില സ്വതന്ത്ര സ്ഥാനാർത്ഥികളും അയോഗ്യരാക്കപ്പെട്ടവരില്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ 30 ദിവസത്തിനകം സ്ഥാനാർത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു കണക്കു സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഈ സമയപരിധി കഴിഞ്ഞാല്‍ തക്കതായ കാരണം കാട്ടി മാപ്പപേക്ഷ സഹിതം കണക്ക് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം നീട്ടിക്കിട്ടും. എന്നിട്ടും സമര്‍പ്പിക്കാത്തവരെയാണ് അയോഗ്യരാക്കിയത്.
ഇടുക്കിയിലാണ് ഏറ്റവുമധികം അയോഗ്യര്‍ ഉള്ളത്. പാലക്കാട്ട് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിനെതിരെ കഴിഞ്ഞവട്ടം മത്സരിച്ച അപരന്‍ എസ് രാജേഷും അയോഗ്യനായി. തിരുവനന്തപുരത്തു കഴിഞ്ഞവട്ടം മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നറ്റ് ഏബ്രഹാമിനെതിരെ ബെന്നറ്റ് ബാബു ബെഞ്ചമിന്‍ എന്ന അപരന്‍ രംഗത്തെത്തിയിരുന്നു. കക്ഷിയെയും കമ്മീഷന്‍ അയോഗ്യനാക്കി.
Post Your Comments