Latest NewsKerala

രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് തരംഗം ഉണ്ടാകും: ആന്റണി

വയനാട് മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കെടുന്ന മണ്ഡലമാണ്.

ന്യൂഡല്‍ഹി: രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കോണ്‍ഗ്രസ് അധ്യക്ഷന്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കണം എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ വയനാട് മണ്ഡലം തിരഞ്ഞെടുക്കാന്‍ വ്യക്തമായ കാരണം ഉണ്ടെന്നും ആന്റണി വ്യക്തമാക്കി.

വയനാട് മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കെടുന്ന മണ്ഡലമാണ്. അതുകൊണ്ടു തന്നെ മൂന്നു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസുകാരെ തൃപ്തിപ്പെടുത്താനാണ് വയനാട് തെരഞ്ഞെടുത്ത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതോടെ കേരളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒരു കോണ്‍ഗ്രസ് തരംഗം തന്നെ ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button