
കോട്ടയം : തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനു ഇരയായി ചികിത്സയിൽ കഴിയുന്ന ഏഴു വയസുകാരനെ പ്രതി ലൈംഗികമായും പീഡിപ്പിച്ചുവെന്ന് പോലീസ്. ഡോകടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അരുണിനെതിരെ പോക്‌സോ ചുമത്തും. ഇളയകുട്ടിയെ മർദ്ദിച്ചതിന് പ്രത്യേക കേസ് എടുക്കുന്നത് പരിഗണിക്കും. പ്രതി മയക്കുമരുന്നിനു അടിമയെന്നും തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. കൂടാതെ കുട്ടികളുടെ പിതാവ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു.
അതേസമയം ഏഴു വയസുകാരന് വെന്റിലേറ്റർ സഹായം തുടരുമെന്നു മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചെന്നു പറയാറായിട്ടില്ല. മറ്റു ആശുപത്രികളിലേക്ക് മാറ്റാൻ പറ്റാത്ത അവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാണ്. കുട്ടി അതിജീവിക്കാനുള്ള സാധ്യതകൾ കുറവാണെന്നും, നിലവിലെ ചികിത്സ തുടരുമെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
Post Your Comments