Latest NewsIndia

രാഹുല്‍ സ്ഥാനാര്‍ഥിയാകണോ എന്നതില്‍ കോണ്‍ഗ്രസ് മാത്രമാണ് തീരുമാനിക്കേണ്ടത് യെച്ചൂരി

ന്യൂ​ഡ​ല്‍​ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരത്തിന് എത്തുമോ എന്നതില്‍ കാത്തിരിപ്പ് തുടരുമ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ കാര്യത്തില്‍ പ്രതികരിച്ചു. ആര് സ്ഥാനാര്‍ത്ഥിയാകണം എന്നത് ഓരോ പാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്നമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം കോ​ണ്‍​ഗ്ര​സി​ന്‍റെ ഉളളില്‍ നില നില്‍ക്കുന്ന കാര്യമാണ് അതില്‍ അവരാണ് തീരുമാനം എടുക്കേണ്ടതെന്നും യെച്ചൂരി പ്രതികരിച്ചു.

സിപിഎമ്മിന്‍റെ ആദ്യന്തികമായ ലക്ഷ്യമെന്നത് ബിജെപി സര്‍ക്കാരിനെ പുറത്താക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇ​ത്ത​വ​ണ​ത്തെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ന് 2014ലേ​തി​നേ​ക്കാ​ള്‍ സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്നും യെ​ച്ചൂ​രി ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

കേരളത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് തടയാന്‍ ഡല്‍ഹിയില്‍ ചിലര്‍ നാടകം കളിക്കുന്നു എന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button