പാറ്റ്‌ന: ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ പ്രതികരിച്ച് മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിന്‍ഹ. അച്ഛനെ അഭിനന്ദിച്ചു കൊണ്ടാണ് സൊനാക്ഷി രംഗത്തെത്തിയിരിക്കുന്നത്. പണ്ടേ അച്ഛന് ഇത് ചെയ്യാമെന്നായിരുന്നു സൊനാക്ഷിയുടെ പ്രതികരണം. തന്റെ മണ്ഡലമായ ബീഹാറിലെ പാറ്റ്‌ന സാഹിബില്‍ നിന്നും ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ലോക്‌സഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിന്‍ഹ ബിജെപി വിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും വിമര്‍ശകനായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
Post Your Comments