തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ചതിന് ശേഷം ട്വിറ്ററില്‍ കുറിച്ച വാക്കുകൾ വിവാദമായതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ശശി തരൂര്‍ എംപി. squeamishly എന്ന വാക്കാണ് തരൂർ ഉപയോഗിച്ചത്. ഓക്കാനംവരുംവിധം വെജിറ്റേറിയന്‍ ആയ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു’ എന്നര്‍ഥം വരുന്ന ട്വീറ്റാണ് ശശി തരൂര്‍ പോസ്റ്റ് ചെയ്തതെന്ന് സിപിഎം നേതാക്കൾ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.
എന്നാൽ squeamishly എന്ന വാക്കിന് സത്യസന്ധമായി, ശുണ്ഠിയുള്ളതായി തുടങ്ങിയ അര്‍ഥങ്ങളാണ് ഉള്ളതെന്ന് ഓളം ഡിക്ഷണറിയുടെ സ്ക്രീന്‍ ഷോട്ട് സഹിതം തരൂര്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. മലയാളി ഇടതുപക്ഷ നേതാക്കള്‍ക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതിന്റെ കുഴപ്പമാണെന്നും അദ്ദേഹം കുറിച്ചു.
For those Malayali leftist politicians who are currently having difficulty understanding my English! pic.twitter.com/vhOi7hThgo
— Shashi Tharoor (@ShashiTharoor) March 29, 2019
Post Your Comments