
പട്‌ന: ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് ആര്‍ജെഡി യുവജന വിഭാഗം അധ്യക്ഷ പദവിയില്‍ നിന്ന് രാജി വെച്ചു . . ട്വിറ്ററിലൂടെയായിരുന്നു ആര്‍ജെഡി എംഎല്‍എ കൂടിയായ തേജ് പ്രതാപിന്റെ രാജി പ്രഖ്യാപനം. ന്റെ വിശ്വസ്തര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തേജ് പ്രതാപിന്റെ രാജിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇളയ സഹോദരനും പാര്‍ട്ടിയുടെ ഇപ്പോഴത്തെ ചുമതലക്കാരനുമായ തേജസ്വി യാദവുമായി തേജ് പ്രതാപിന് അഭിപ്രായ ഭിന്നതകളുണ്ടെന്നും ആഭ്യൂഹങ്ങളുണ്ട്. തന്‍റെ പക്വതയെ ചോദ്യം ചെയ്യുന്നവരാണ് പക്വതയെത്താത്തവരെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്.
Post Your Comments