NattuvarthaLatest News

വാഹനങ്ങളുടെ അനധികൃത രൂപമാറ്റം; സമൂഹമാധ്യമങ്ങൾ കർശനമായി പരിശോധിക്കാൻ മോട്ടോർ വകുപ്പ്

മോട്ടോർ വാഹന വകുപ്പ് തുടക്കമിട്ട ‘ഓപ്പറേഷൻ ഫ്രീക്കൻ’ പരിപാടിയുടെ ഭാഗമായാണ് നടപടി

കാക്കനാട്: വാഹനങ്ങളുടെ അനധികൃത രൂപമാറ്റം; സമൂഹമാധ്യമങ്ങൾ കർശനമായി പരിശോധിക്കാൻ മോട്ടോർ വകുപ്പ് രം​ഗത്ത്. വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നത് പിടികൂടുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സമൂഹ മാധ്യമങ്ങളും ഇനി മുതൽ പരിശോധിക്കുന്നു. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ചിത്രങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം പോസ്റ്റ് ചെയ്യുന്നവരെയാണ് വകുപ്പ് ഇത്തരത്തിൽ പിടികൂടിത്തുടങ്ങിയത്. ഇത്തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാഹനങ്ങളുടെ നമ്പരുകൾ എടുത്ത് ഉടമകളോട് രേഖകൾ ഉൾപ്പെടെ വാഹനം ഹാജരാക്കാൻ ആവശ്യപ്പെട്ട്‌ നോട്ടീസ് നൽകി.

അടുത്തിടെ മോട്ടോർ വാഹന വകുപ്പ് തുടക്കമിട്ട ‘ഓപ്പറേഷൻ ഫ്രീക്കൻ’ പരിപാടിയുടെ ഭാഗമായാണ് നടപടി. അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും സൃഷ്ടിക്കുന്ന ഇവ പൂർണമായും പഴയ രൂപത്തിലാക്കാൻ നിർദേശം നൽകിയതായി എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. കെ. മനോജ്കുമാർ പറഞ്ഞു. പുനഃപരിശോധനയ്ക്കായി ഹാജരാക്കിയില്ലെങ്കിൽ അടുത്ത നടപടിയായി വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button