കണ്ണൂര്‍ : പുതിയ റേഷന്‍ കാര്‍ഡിനായി അക്ഷയ കേന്ദ്രം മുഖേന 2018 ആഗസ്ത് 13 മുതല്‍ സപ്തംബര്‍ അഞ്ച് വരെ ഓണ്‍ലൈന്‍ അപേക്ഷ നല്കിയവരില് അപേക്ഷ നമ്പര്‍ 460481 മുതല്‍ 140070 വരെയുള്ളവര്‍ക്ക് ഏപ്രില്‍ രണ്ടിനും 140137 മുതല്‍ 200287 വരെ ഏപ്രില്‍ നാലിനും 200492 മുതല്‍ 304338 വരെ ഏപ്രില്‍ ആറിനും റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. അപേക്ഷ സമര്‍പ്പിച്ചവര്‍ മുഴുവന്‍ രേഖകളും സഹിതം കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകേണ്ടതാണ്. അന്നേ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച മറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പുതിയ റേഷന്‍ കാര്‍ഡിനായി കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നടന്ന ക്യാമ്പില്‍ അപേക്ഷ നല്‍കിയവര്‍ക്ക് (ഓണ്‍ ലൈന്‍ അക്ഷയ അപേക്ഷകള്‍ ഒഴികെ) പുതിയ റേഷന്‍ കാര്‍ഡുകള്‍ ഏപ്രില്‍ ഒന്നിന് വിതരണം ചെയ്യും. ടോക്കണ്‍ നമ്പര്‍ 5001 മുതല്‍ 5869 വരെയുളള അപേക്ഷകര്‍ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവില്‍ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും, കാര്‍ഡിന്റെ വിലയും സഹിതം രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി കാര്‍ഡ് കൈപ്പറ്റേണ്ടതാണ്. അന്നേ ദിവസം റേഷന്‍ കാര്‍ഡ് സംബന്ധിച്ച മറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
Post Your Comments