അന്ധേരി: ആറ് വയസുകാരിയെ അജ്ഞാതന്‍ ബലാത്സംഗത്തിനിരയാക്കി. കുട്ടിയെ ചിപ്‌സ് നല്‍കി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. മുംബൈയിലെ അന്ധേരിയിലെ ചേരി പ്രദേശത്ത് ചൊവ്വാഴ്ച്ച രാത്രി 8.30 നായിരുന്നു സംഭവം.
അതേസമയം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ഇയാള്‍ പെട്ടെന്ന ആക്രമിച്ചതോടെ പെണ്‍കുട്ടി കരഞ്ഞ് ബഹളം വെച്ചു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഇത് കണ്ട പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാളുടെ ദൃശ്യങ്ങള്‍ സമീപ പ്രദേശത്തുള്ള സിസിടിവി നിന്ന് വ്യക്തമായിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്കെതചിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Post Your Comments