ലണ്ടന്‍: ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മൂന്നാം തവണയും തള്ളി.മേയുടെ പ്രമേയം 286 ന് എതിരെ 344 വോട്ടിന് പാര്‍ലമെന്റ് തള്ളി. ഇത് മൂന്നാം തവണയാണ് യുറോപ്യന്‍ യൂണിയന്‍ വിടാനുള്ള കരാര്‍ തള്ളുന്നത്.
ബ്രെക്സിറ്റിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.യൂറോപ്യന്‍ യൂണിയനില്‍ നിന്നും കരാറില്ലാതെ പിന്‍മാറുക, ബ്രക്സിറ്റ് നടപ്പാക്കുക, രണ്ടാം ഹിത പരിശോധന നടത്തുക, കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ ബ്രക്സിറ്റ് ഉപേക്ഷിക്കുക തുടങ്ങി ഒട്ടേറെ പ്രമേയങ്ങളാണ് വോട്ടിനിട്ടത്.
വോട്ടെടുപ്പ് പരാജയപ്പെട്ടതോടെ ഏപ്രില്‍ 12ന് മുന്‍പായി പുതിയ കരാര്‍ തയ്യാറാക്കുകയോ, ധാരണ ഒന്നും ഇല്ലാതെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയും ചെയ്യേണ്ടിവരും.
ബ്രക്സിറ്റ് കരാര്‍ പാസാക്കിയാല്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് തെരേസ മെയ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതോടെ കരാര്‍ പാര്‍ലമെന്റ് നിരാകരിച്ച സാഹചര്യത്തില്‍ തെരേസ മേ രാജിവയ്ക്കണമെന്ന ആവശ്യത്തിനും ശക്തി കൂടുകയാണ്.
Post Your Comments