ശ്രീനഗർ : ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ജമ്മു കശ്മീർ ഇന്ത്യക്കൊപ്പം നിൽക്കില്ലെന്ന് സൂചിപ്പിച്ച് പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സെയ്ദ്. 370-)0 വകുപ്പ് റദ്ദാക്കിയാൽ ഇന്ത്യയുമായുള്ള എല്ലാ ബന്ധവും കശ്മീർ ഒഴിവാക്കുമെന്നും അവർ പറഞ്ഞു.ഇന്ത്യയും കശ്മീരും തമ്മിലുള്ള പാലമാണ് ആർട്ടിക്കിൾ 370. അതുണ്ടെങ്കിൽ ഇന്ത്യക്ക് കശ്മീരുമായി കാര്യങ്ങൾ ചർച്ച ചെയ്യാം. അത് ഒഴിവാക്കിയാൽ ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഇന്ത്യയോടൊപ്പം നിൽക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും മെഹബൂബ ചോദിച്ചു.
ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി ബിജെപി പിന്തുണയോടെയാണ് അധികാരത്തിലേറിയത്. ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി പിഡിപി മുന്നോട്ട് പോയതോടെയാണ് ബിജെപി പിന്തുണ പിൻവലിച്ചത്. ഇതോടെ മെഹബൂബ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. ജമ്മുകശ്മീരിന് സ്വതന്ത്ര പദവി നൽകുന്ന ആർട്ടിക്കിളായ 370 ഉം ആർട്ടിക്കിൾ 35 എയും ഒഴിവാക്കണമെന്ന് നിരന്തരമായി ആവശ്യം ഉയരുന്നുണ്ട്. കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർ തിരിക്കുന്നതാണ് ഈ വകുപ്പുകളെന്നാണ് ആരോപണം. 370-)0 വകുപ്പ് റദ്ദാക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
കശ്മീരിലെ വിഘടനവാദി സംഘടനകൾക്കെതിരെ ശക്തമായ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതാണ് പ്രകോപനത്തിനു കാരണം. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്, ജമ്മു കശ്മീർ ജമ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ ഭീകരരെ പിന്തുണയ്ക്കുന്നതിനാൽ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെഹബൂബയുടെ പ്രകോപനം. മെഹബൂബയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments