
ശ്രീനഗര്‍: ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്. പൂഞ്ചിലെ മാന്‍കോട്ട്, കൃഷ്ണഗാട്ടി സെക്ടറുകളിൽ വൈകിട്ട് എട്ടോടെയാണ് പാക് വെടിവയ്പുണ്ടായത്. സുരക്ഷാസേന തിരിച്ചടിച്ചു. വെടിവയ്പ് തുടരുന്നുവെന്നാണ് റിപ്പോർട്ട്. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments