ച ക്കക്കെതിരെ വിമര്‍ശന ലേഖനം രചിച്ച ഗാര്‍ഡിയന്‍ പത്രത്തെ മലയാളികള്‍ നേരിട്ടു. ചക്ക എന്നത് ഒരു വികാരമാണ് ചക്കയെ തൊട്ടുകളിച്ചാല്‍ മലയാളികളുടെ വിധം മാറും. അത്രക്കുണ്ടേ മലയാളികള്‍ക്ക് ചക്കയെ പറ്റി പറഞ്ഞപ്പോള്‍ ചങ്കിലാളിയ ആളല്‍. ചക്കയെ കാണാന്‍ കൊളളില്ല. വലിയ രുചിയൊന്നുമില്ല. ചക്കക്ക് വൃത്തികേട്ട മണമാണ്. ഈ ഫലം ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ടോ എന്നൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഗാര്‍ഡിയന്‍റെ ചക്ക വിരുദ്ധത.
ലേഖനം ശ്രദ്ധയില്‍പെട്ട മലയാളികള്‍ക്ക് അടങ്ങിയിരിക്കാന്‍ സാധിക്കുമോ. ചക്കയെ അധിക്ഷേപിച്ചവര്‍ക്ക് കണക്കിന് മറുപടി കൊടുത്തിട്ടുണ്ട്. ചക്കയെ തളളിയുളള ഗാര്‍ഡിയന്‍റെ ലേഖനം ഇഷ്ടപ്പെട്ടവരെ തനിക്ക് സുഹൃത്തായി പോലും വേണ്ട എന്നാണ് എം. രജ്ജിനി ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇപ്പോ എകദേശം ചക്കയുടെ ഗുണം എന്താണെന്ന് ഗാര്‍ഡിയന് മനസിലായിട്ടുണ്ടാവും.
Post Your Comments