
ന്യൂഡല്‍ഹി•എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും തുര്‍ക്കി തലസ്ഥനായ ഇസ്താംബൂളിലേക്ക് പോയ ഇന്‍ഡിഗോ വിമാനം കുവൈത്തില്‍ ഇറക്കി.
ഡല്‍ഹിയില്‍ നിന്നും ഇസ്താംബൂളിലേക്ക് പോയ എയര്‍ബസ് A320 നിയോ വിമാനത്തിനാണ് തകരാര്‍ നേരിട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം.
വിമാനം സുരക്ഷിതമായി കുവൈത്തില്‍ ഇറക്കിയതായി വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാരെ മറ്റൊരു കണക്ടിംഗ് വിമാനത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നും ഇസ്താംബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഈ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് തുര്‍ക്കിഷ് എയര്‍ലൈന്‍സില്‍ യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ടെനും ഇന്‍ഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി.
Post Your Comments