Latest NewsCricket

സഞ്ജു സാംസണെ ലോകകപ്പിൽ ഉൾപ്പെടുത്തണമെന്ന് ഗൗതം ഗംഭീർ

ന്യൂ​ഡ​ല്‍​ഹി: ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ സ​ണ്‍​റൈ​സേ​ഴ്സി​നെ​തി​രാ​യി സെഞ്ചുറി നേടിയ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന് അഭിനന്ദനവുമായി മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ഗൗ​തം ഗം​ഭീ​ര്‍. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സാധാരണ ക്രി​ക്ക​റ്റി​ല്‍ വ്യ​ക്തി​ക​ളെ കു​റി​ച്ച്‌ സം​സാ​രി​ക്കാ​ന്‍ ഞാൻ താല്പര്യപ്പെടാറില്ല. എന്നാല്‍ സ​ഞ്ജു​വി​ന്റെ പ്ര​ക​ട​നം കാ​ണു​മ്പോ​ള്‍ നി​ല​വി​ലെ ഇ​ന്ത്യ​ന്‍ ടീ​മി​ലെ മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ അ​വ​ന്‍ ത​ന്നെ​യാ​ണെന്ന് പറയേണ്ടിവരും. ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് ടീ​മി​ല്‍ സ​ഞ്ജു​വി​ന് നാ​ലാം സ്ഥാ​നം നൽകണമെന്നും ഗംഭീർ പറയുകയുണ്ടായി. 55 പ​ന്തി​ല്‍ നിന്ന് 102 റ​ണ്‍​സാ​ണ് സഞ്ജു ഇന്നലെ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button