പൂനെ•സോളാപൂരിലെ മധ ലോക്സഭാ മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് രഞ്ജിത്ത് സിംഗ് നായിക് നിംബാല്‍ക്കര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും.
മുന്‍പ് കോണ്‍ഗ്രസ് സത്താര ജില്ല പ്രസിഡന്റ് ആയിരുന്ന നായിക് നിംബാല്‍ക്കര്‍ ഏറെ രാഷ്ട്രീയ സ്വാധീനമുള്ള ഫല്‍ത്താന്‍ കുടുംബത്തില്‍ നിന്നാണ് വരുന്നത്. അടുത്തിടെയാണ് ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.
അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന എന്‍.സി.പി നേതാവ് വിജയ് സിന്ഹ് മോഹിതെ പാട്ടീലിന്റെ മകന്‍ രഞ്ജിത്ത് സിന്ഹ് മോഹിതെ പാട്ടീലിനെ ഈ വര്‍ഷം മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലില്‍ ഈ വര്‍ഷം എം.എല്‍.സിയായി ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം, നേരത്തെ എന്‍.സി.പി മേധാവി ശരദ് പവാര്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഈ മാസമാദ്യം പിന്‍വലിച്ചിരുന്നു. കഴിഞ്ഞയാഴ്ച ബരാമതി സംഘടിപ്പിച്ച വന്‍ പരിപാടിയില്‍ വച്ച് പവാര്‍, സോളാപൂര്‍ ജില്ലാ പരിഷദ് പ്രസിഡന്റ് സഞ്ജയ് ഷിന്‍ഡേയെ എന്‍.സി.പി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഷിന്‍ഡേയില്‍ നിന്ന് കടുത്ത മത്സരമാണ് നായിക് നിംബാല്‍ക്കര്‍ നേരിടുന്നത്.
Post Your Comments