മുംബൈ: നാരങ്ങാവെളളവും സിറപ്പുകള്‍ വെളളത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന ശീതള പാനീയങ്ങളും റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകളില്‍ വിൽക്കുന്നതിന് നിരോധനം. കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ വൃത്തിഹീനമായി നാരങ്ങാവെള്ളം തയാറാക്കുന്നതു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മധ്യ റെയില്‍വേയാണ് ശീതള പാനീയങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയത്. ബുധനാഴ്ചയാണ് നിരോധനം നിലവില്‍ വന്നത്. കുര്‍ള സ്റ്റേഷനിലെ 7-8 പ്ലാറ്റ്ഫോമിലെ സ്റ്റാളില്‍ വൃത്തിഹീനമായ രീതിയില്‍ ജോലിക്കാര്‍ നാരങ്ങാവെള്ളം ഉണ്ടാക്കുന്ന, ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ സ്റ്റാളും അധികൃതർ പൂട്ടിച്ചു.
Post Your Comments