Latest NewsEducation & Career

സി-ആപ്‌റ്റില്‍ വിവിധ കോഴ്‌സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സി-ആപ്‌റ്റില്‍ വിവിധ കോഴ്‌സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു.കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറസൈഡ് റൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് (ടാലി), ഡിപ്ലോമ ഇന്‍ ഡി.റ്റി.പി, 3ഡി ആനിമേഷന്‍, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ്, കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിലാണ് ക്ലാസുകൾ നടക്കുന്നത്. പട്ടികജാതി/വര്‍ഗ/മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റിസെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2474720, 2467728. വെബ്‌സൈറ്റ്: www.captkerala.com അവസാന തീയതി: ഏപ്രില്‍ 17.

shortlink

Related Articles

Post Your Comments

Related Articles


Back to top button