Latest NewsKeralaNews

യുഎഇ കോൺസുലേറ്റിൽ നിന്ന് സി-ആപ്റ്റിലേക്ക് അയച്ചത് 32 പെട്ടികള്‍: ഒരെണ്ണം തുറന്നു പരിശോധിച്ച ശേഷം എല്ലാം മലപ്പുറത്തേക്ക്‌ അയച്ചു: അന്വേഷണം

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്ന് സി-ആപ്റ്റിലേക്ക് അയച്ചത് 32 പെട്ടികള്‍. ഈ പെട്ടികൾ അയച്ച ദിവസം നയതന്ത്ര പാഴ്സലിൽ ആകെ വന്നത് 210 പാഴ്സൽ പെട്ടികളാണെന്നാണ് റിപ്പോർട്ട്. ഇതെല്ലാം വിമാന കാർഗോയുടെ ഒറ്റ ബില്ലിലാണ് എത്തിയത്. ഇതോടെ ബാക്കിയുള്ള പാഴ്‌സലുകളിൽ എന്തായിരുന്നുവെന്നും കസ്റ്റംസ് അന്വേഷിക്കും. ഇന്നലെ സി- ആപ്റ്റിന്റെ 2 ജീവനക്കാരിൽ നിന്നു കസ്റ്റംസ് മൊഴിയെടുത്തിരുന്നു. 32 പെട്ടികൾ കോൺസുലേറ്റിൽ നിന്നു സി- ആപ്റ്റിലെത്തിച്ച്, ഒരെണ്ണം തുറന്നു പരിശോധിച്ച ശേഷമാണ് എല്ലാം കൂടി സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button