തൊടുപുഴ: ഏഴുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന്റെയും ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിടേയും ആര്‍ഭാട ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി അയല്‍വാസികള്‍. പകല്‍ വീട്ടില്‍ തന്നെ തങ്ങുന്ന അരുണും യുവതിയും പാതിരാത്രിയാകുന്നതോടെ കാറില്‍ കറക്കമാണെന്ന് ഇവര്‍ പറയുന്നു. കുട്ടികളെ ഒഴിവാക്കിയുള്ള ഈ യാത്ര അവസാനിക്കുന്നത് പുലര്‍ച്ചെയാണെന്ന് ഇവര്‍ വെളിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് മരിച്ചതോടെ ഇവരെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയ അരുണ്‍ പിന്നീട് ഇവര്‍ക്കൊപ്പം താമസമുറപ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം പോയതോടെ യുവതിക്ക് അവരുടെ വീട്ടുകാരോട് കാര്യമായ ബന്ധമില്ലാതെയായി. ഒരു മാസം മുന്‍പാണ് തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്തുള്ള ഇരുനില വീട്ടില്‍ ഇവര്‍ താമസത്തിനെത്തിയത്. എന്നാല്‍ ഒരു മാസത്തോളമായിട്ടും ഇവര്‍ അയല്‍വാസികളുമായി കാര്യമായി അടുപ്പമൊന്നും സ്ഥാപിച്ചിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.
ജോലിക്കൊന്നും പോകുന്നില്ലെങ്കിലും അടിച്ചു പൊളിച്ചുള്ള ആര്‍ഭാട ജീവിതമാണ് ഇവരുടേതെന്നും പല വഴികളിലൂടെയും പണം എത്തിയിരുന്നതായാണ് സൂചനകളാണെന്നും അയല്‍വാസികള്‍ പറയുന്നു. അതേസമയം സംഭവ ദിവസം രാത്രി പുറത്ത് പോയപ്പോള്‍ പോലീസ് പട്രോളിംഗ് സംഘവും ഇവരെ ശ്രദ്ധിച്ചിരുന്നു. സാധാരണയായി യുവതിയാണ് കാറോടിച്ചിരുന്നത്. ദുരൂഹത നിറഞ്ഞ ഇവരുടെ ജീവിതത്തെക്കുറിച്ച് ഇരുവരുടെയും ബന്ധുക്കള്‍ക്കും കാര്യമായ അറിവില്ല. മദ്യവും ലഹരി മരുന്നുകളും ഇയാള്‍ പതിവായി ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. പകല്‍ മുഴുവന്‍ ഇവര്‍ വീട്ടില്‍ കാണാറുള്ളതായി വീടിന്റ മുകള്‍ നിലയില്‍ താമസിക്കുന്ന സ്വകാര്യ ടെലികോം കമ്പനിയില്‍ ഉദ്യോഗസ്ഥനായ യുവാവ് വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികളെ പോലും മറ്റുള്ളവരെ കാണുന്നതില്‍ നിന്നും വിലക്കിയിരുന്നു. അവരെ വീടിന് മുറ്റത്ത് ഓടിക്കളിക്കുന്നത് കാണാറായിരുന്നെങ്കിലും സംസാരിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.
Post Your Comments