KeralaLatest NewsIndia

അരുണ്‍ ആനന്ദിന്റെ ആദ്യഭാര്യ വിവാഹമോചനം നേടിയതും അരുണിന്റെ ക്രൂരത കൊണ്ട്, പിതാവ് കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചിരുന്ന പണവും തട്ടിയെടുത്തു

അരുണിന് വര്‍ക്ക് ഷോപ്പിലാണ് ജോലി എന്ന് പറഞ്ഞിരുനെന്നും എന്നാല്‍ ഈയാള്‍ വീട്ടില്‍ നിന്നധികം പുറത്തിറങ്ങുന്നത് കാണാറില്ലെന്നും അയല്‍വാസികള്‍

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിന്റെ ആദ്യഭാര്യ വിവാഹമോചനം നേടിയതും ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഇവർ വിവാഹ മോചനം തേടിയ ശേഷം മറ്റൊരു വിവാഹം കഴിച്ചു അമേരിക്കയിലേക്ക് പോകുകയും ചെയ്തു. ഈ ബന്ധത്തിൽ അരുണിന് പത്തു വയസായ ഒരു മകനും ഉണ്ട്. ഈ വിവാഹബന്ധം വേര്‍പെടുത്തിയ സമയത്തായിരുന്നു അമ്മാവന്റെ മരുമകളായ തൊടുപുഴ സ്വദേശിനിയുമായി അടുപ്പത്തിലാകുന്നത്.

ഇതോടെ യുവതിയുമായി ഭർത്താവ് തൊടുപുഴയിലേക്കു താമസം മാറുകയും ചെയ്തു. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് ഹൃദയ സ്തംഭനം മൂലം മരിച്ചതോടെ ഇവരുടെ ബന്ധം കൂടുതല്‍ ദൃഢമാവുകയായിരുന്നു. മരണാനന്തര ചടങ്ങുകൾക്കിടയിൽ കൂടുതൽ അടുക്കുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച്‌ മൂന്ന് മാസം പോലും തികയും മുമ്പ് മാതാവിന്റെ കടുത്ത എതിർപ്പ് വകവെക്കാതെ മക്കളുമൊത്ത് യുവതി തിരുവനന്തപുരത്ത് അരുണിനൊപ്പം താമസമാരംഭിച്ചു. കുട്ടികളുടെ പിതാവായിരുന്ന യുവാവിന്റെ മരണവും ഈ ഒരു സാഹചര്യത്തില്‍ സംശയാസ്പദമായിരിക്കുകയാണ്.

അധ്യാപികയായ മാതാവിന് യുവതി ഏകമകളാണ് . ഇവരെ വീട്ടിൽ കയറ്റുകയില്ലെന്ന നിലപാടെടുത്തതോടെയാണ് ഒരുമാസം മുമ്പ് കുമാരമംഗലത്ത് രണ്ടുനില വീടിന്റെ താഴത്തെ നിലയില്‍ പ്രതിയും യുവതിയും ദമ്പതികളാണെന്ന വ്യാജേന വാടകയ്ക്ക് താമസം ആരംഭിച്ചത്.മ രിച്ചു പോയ ഭർത്താവും യുവതിയും ഇപ്പോൾ പ്രതിയായ അരുണും സാമ്പത്തികമായി ഉയർന്ന നിലയിലാണ്. പൊതുവെ ആര്‍ഭാട ജീവിതം നയിച്ചിരുന്ന ഇവര്‍ അയല്‍വാസികളുമായി കാര്യമായ ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.

അരുണിന് വര്‍ക്ക് ഷോപ്പിലാണ് ജോലി എന്ന് പറഞ്ഞിരുനെന്നും എന്നാല്‍ ഈയാള്‍ വീട്ടില്‍ നിന്നധികം പുറത്തിറങ്ങുന്നത് കാണാറില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇതിനിടെ മരിച്ച പിതാവ് കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചിരുന്ന പണവും അരുണ്‍ ആനന്ദ് തട്ടിയെടുത്തു . ബാങ്കില്‍ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ ഭാര്യഭര്‍ത്താക്കന്മാരാണെന്ന വ്യാജേനെ ബാങ്കില്‍ നിന്നും ഇരുവരും ചേര്‍ന്ന് തുക പിന്‍വലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button