മൂംബൈ:സണ്‍ റൈസേഴ്‌സിന്റെ ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു വി സാംസണെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജുവാണെന്ന് ഗംഭീര്‍ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് ഗംഭീര്‍ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ബിസിസിഐ, ഐപിഎല്‍, രാജസ്ഥാന്‍ റോയല്‍സ് എന്നിവരെ ടാഗ് ചെയ്തായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
ഗൗതം ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ; പൊതുവേ ക്രിക്കറ്റിലെ വ്യക്തികളെ കുറിച്ച് പറയാന്‍ താല്‍പര്യപ്പെടാത്ത ആളാണ് ഞാന്‍. പക്ഷെ സഞ്ജുവിന്റെ കഴിവ് കാണുമ്പോള്‍ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുകയാണ്. നിലവില്‍ സഞ്ജുവാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. അവന്‍ ലോകകപ്പില്‍ നാലാമനായി ബാറ്റ് ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
55 പന്തില്‍ നിന്ന് പത്ത് ഫോറും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. 102 റണ്‍സ് നേടിയ താരം പുറത്താവാതെ നിന്നെങ്കിലും മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു.
Leave a Comment