രോഹ്തക്: ഒരേ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ ചെയ്തവരുടെ കാഴ്ച നഷ്ടപ്പെട്ടെന്ന് സംശയം. രോഹ്തകിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(പിജിഐഎംഎസ്)ലെ ഡോക്ടര്‍മാരുടെ സംഘമാണ് ഇത്തരത്തില്‍ സംശയം പ്രകടിപ്പിച്ചത്.
ഫെബ്രുവരി 27 നും മാര്‍ച്ച് 11 നുമിടയില്‍ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ സിവില്‍ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തിയവർക്കാണ് കാഴ്ചയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.38 പേരാണ് കണ്ണിന് ശക്തമായ വേദനയും അണുബാധയും ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിൽ എത്തിയത്.തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാവര്‍ക്കാണ് അശാസ്ത്രീയമായ രീതികള്‍ കൊണ്ടും തെറ്റായ മരുന്നുകള്‍ നല്‍കിയത് കൊണ്ടും കണ്ണിന് അസ്വസ്ഥതത അനുഭവപ്പെട്ടത്.
ഇന്നലെയാണ് പരിശോധനയിലുണ്ടായ പിഴവ് മൂലമാണ് രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ട കാര്യം ഡോക്ടർമാർ കണ്ടെത്തിയത്.രോഗികളുടെ കണ്ണ് അപകടാവസ്ഥയിലാണെന്ന് പിജിഐഎംഎസിലെ റെറ്റിന സ്പെഷ്യലിസ്റ്റുകളുടെ സംഘം പറഞ്ഞു. തുടർന്ന് ഹരിയാനയിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘം അന്വേഷണത്തിനായി ആശുപത്രിയിലെത്തി ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍, മരുന്നുകൾ ഓപ്പറേഷൻ തിയേറ്റർ എന്നിവ പരിശോധിക്കും.
Post Your Comments