പ്ര ധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയം ഇന്ത്യക്കും രാജ്യത്തിലെ ജനതക്കും ഒഴിച്ചുകൂടാനാവാത്തതെന്ന് സാമുവല്‍ കൂടല്‍. നരേന്ദ്ര മോദിയെപ്പോലെ കര്‍മ്മ നിരതനായ നേതാവിന് പകരം വെക്കാന്‍ മറ്റൊരു വ്യക്തിത്വമില്ല. ഭാരതീയര്‍ ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേകിച്ച് കേരളീയര്‍ നാള്ക്കുനാളായി ഇടത് വലത് പക്ഷത്തെ മാറ്റി മാറ്റി അവരുടെ വിരല്‍ തുമ്പില്‍ മഷിപുരട്ടി അവരുടെ വിലപ്പെട്ട വോട്ടവകാശം വൃഥാവിലാക്കുകയാണെന്നും അച്ഛന് പരാതിപ്പെട്ടു.
ബിജെപി എന്നത് ഒരു പാര്‍ട്ടിയല്ല അത് ഇന്ത്യയുടെ രക്ഷക്കും സേവനത്തിനുമായാണ് ഉയര്‍ന്ന് പൊന്തിയത്.ബിജെപി ജയിക്കേണ്ടത് പ്രകൃതി നിയമമാണെന്നും ജയിക്കേണ്ടത് ആവശ്യമല്ല അവശ്യമാണെന്നും സാമുവല്‍ അച്ഛന് ഉറച്ച് പറഞ്ഞു. നോട്ട് നിരോധനത്തെ തുടര്‍ന്ന് മോദിയോട് കുറേ പേര്‍ക്ക് പ്രതികാരം ഉടലെടുത്തിരിക്കുകയാണ്. ചിലരുടെ ചങ്ക് പൊട്ടി അത് നടപ്പിലാക്കിയ ആളെ നിഗ്രഹിക്കാനായി ഇറങ്ങി പൊട്ടിരിക്കുന്നത്.
നരേന്ദ്ര മോദിയെപ്പോലെയുളള ഒരു വലിയ അക്ഷീണ പ്രവര്‍ത്തകനായ രാജ്യത്തിനായി ഹൃദയം തുറന്ന് പ്രവര്‍ത്തിക്കുന്ന ആ വലിയ മനുഷ്യന്റെ ചിത്രം ഓരോ കുടുംബത്തിലേയും ദെെവങ്ങളുടെ ഒപ്പം വെക്കണമെന്നും സാമുവല്‍ അച്ഛന് പറഞ്ഞു.
അയ്യപ്പന്റെ അനുഗ്രഹം കെ .സുരേന്ദ്രന് ലഭിച്ചുവെന്നും അദ്ദേഹത്തിന്റെ ത്യാഗത്തിന് പ്രതിഫലം ലഭിക്കുമെന്നും അച്ഛന് സൂചിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധിയെ എന്തിനാണ് തെക്കോട്ട് എടുത്തതെന്നും ആ കൊച്ചന് വടക്ക് ഡല്‍ഹിയിലെ പ്രാന്തപ്രദേശത്തോ വല്ലതും മല്‍സരിച്ചാല്‍ പോന്നായിരുന്നോ തെക്കോട്ടെടുത്തത് ദുശകുനം ആണെന്നും കോണ്‍ അച്ഛന് വിശദീകരിച്ചു.
സാമുവല്‍ അച്ഛന്റെ സംഭാഷണം വിശദമായി കേല്ക്കാം…
Post Your Comments