KeralaLatest News

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം; തീരുമാനം ഇന്നു വൈകിട്ടോ നാളെയോ ഉണ്ടാകുമെന്ന് ചെന്നിത്തല

കൊല്ലം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമോയെന്ന കാര്യത്തിൽ തീരുമാനം ഇന്നു വൈകിട്ടോ നാളെയോ ഉണ്ടാകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം കേരളത്തിൽ മൽസരിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമാണ്. നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിനു കൂടുതൽ സീറ്റ് ദക്ഷിണേന്ത്യയിൽനിന്നു വേണമെന്ന പോസിറ്റീവ് ചിന്തയുടെ അടിസ്ഥാനത്തിലാണ് രാഹുൽ കേരളത്തിൽ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറയുകയുണ്ടായി.

സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത പ്രയാസം സ്വാഭാവികമായി ഘടകകക്ഷിയായ ലീഗിന് മാത്രമല്ല എല്ലാവർക്കുമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇടതുപക്ഷത്തിനു യാതൊരു പ്രസക്തിയുമില്ല. 40ൽ താഴെ സീറ്റിൽ മൽസരിക്കുന്ന സിപിഎമ്മിന് എന്തു രാഷ്ട്രീയ പ്രസക്തിയാണുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button