ഗാന്ധിനഗര്‍ : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അയോധ്യയില്‍. ഫൈസാബാദ് മുതല്‍ അയോധ്യ വരെ നീളുന്ന 50 കിലോ മീറ്റര്‍ റോഡ് ഷോയ്ക്കൊടുവില്‍ ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി ദര്‍ശനം നടത്തും.
പ്രിയങ്ക ഉത്തര്‍പ്രദേശിലെ രണ്ടാംഘട്ട പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസം അമേഠി, റായ്ബറേലി എന്നിവടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഇന്ന് ഫൈസാബാദ് മുതല്‍ അരംഭിക്കുന്ന അന്‍പത് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോ അയോധ്യയില്‍ അവസാനിക്കും.
പ്രിയങ്ക രണ്ട് യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഹനുമാന്‍ഗഢി ക്ഷേത്രത്തിലും ബിര്‍ള മന്ദിര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തുമെന്നാണ് സൂചന. രണ്ടാംഘട്ട പ്രചരണത്തിനിടെ റായ്ബറേലിയിലും അമേഠിയിലും പ്രിയങ്കയുടെ ക്ഷേത്ര ദര്‍ശനത്തെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ വന്നിരുന്നു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും മത്സരം വാരാണസിയിലായാലോ എന്ന പ്രിയങ്കയുടെ പ്രതികരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഹരിയാനയിലെ പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുക്കും.
Post Your Comments