കോഴിക്കോട്: അയ്യപ്പന് വേണ്ടിയാണ് അവന്‍ പോരാടിയത് എന്‍റെ മകനെ അയ്യപ്പന്‍ കാത്തുരക്ഷിക്കുമെന്ന് കോഴിക്കോട് സ്ഥാനാര്‍ഥിയായ പ്രകാശ് ബാബുവിന്‍റെ അമ്മ മാണി . ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി പോരാടിയ പ്രകാശ് രാജ് ഇപ്പോള്‍ ജയിലിലാണ്. ഇന്നലെ അദ്ദേഹത്തെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്‍റെ മകന്‍ ഒന്നും കട്ടിട്ടുമല്ല ആരേയും കൊന്നിട്ടുമല്ല ജയിലില്‍ പോയതെന്നും അവനെ അയ്യപ്പന്‍ കാത്തുകൊളളുമെന്നും യാതൊന്നും സംഭവിക്കില്ലെന്ന് അമ്മ മാണി പ്രതികരിച്ചു.
അവന്‍റെ അച്ഛന്‍ 25 വര്‍ഷമായി മല ചവിട്ടുന്നു. അവനും അതുപോലെ ഭഗവാന്‍റെ നടയില്‍ ചെല്ലാറുണ്ട്. അവന്‍ അയ്യപ്പന് വേണ്ടിയാണ് ജയിലില്‍ കിടക്കുന്നത് അയ്യന്‍ അവനെ കാക്കുമെന്ന് പ്രകാശിന്‍റെ അമ്മ ആവര്‍ത്തിച്ചു.
Post Your Comments