KeralaLatest News

പാസ്പോര്‍ട്ടിനെ അമ്മ ടെലിഫോണ്‍ ഡയറക്ടറിയാക്കിയ നിഷ്കളങ്കത മകന്‍ ബന്ധുക്കളുമായി പങ്ക് വെച്ചു ;സംഭവം എങ്ങനയോ വെെറലായി; ഇപ്പോള്‍ പുലിവാല് പിടിച്ച് ഒരു കുടുംബം

തിരുവനന്തപുരം:    വീഡിയോയുടെ സൃഷ്ടാവ് അറിയാതെ തന്നെ ദൃശ്യങ്ങള്‍ വെെറലായി ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ പക്രുവും പക്രുവിന്‍റെ കുടുംബവും. അമ്മയുടെ നിഷകളങ്കമായ പ്രവൃത്തിയായ പാസ്പോര്‍ട്ടില്‍ അടുത്ത ബന്ധുക്കളുടെ നമ്പരെഴുതി സൂക്ഷിച്ചതും ചില പ്രധാനപ്പെട്ട വരവ് ചിലവ് കണക്കുകളും രേഖപ്പെടുത്തി വെച്ചതും യാദൃശ്ചികമായാണ് പക്രുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത് . തുടര്‍ന്ന് പാസ്പോര്‍ട്ട് ടെലിഫോണ്‍ ഡയറക്ടറിയാക്കിയ കാര്യം വീഡിയോയായി പകര്‍ത്തി അടുത്ത ചില ബന്ധുക്കളുമായി ഈ കാര്യം പങ്ക് വച്ചു. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞ് പാസ്പോര്‍ട്ടില്‍ എഴുതിയിട്ടിരുന്ന നമ്പരുകളിലേക്ക് തുരുതുരാ വിളി വരാന്‍ തുടങ്ങിയതോടെയാണ് പക്രുവും കുടുംബവും താന്‍ ഷെയര്‍ ചെയ്ത വീഡിയോ എങ്ങനെയോ വെെറലായി എന്ന് മനസിലാക്കുന്നത്.

ഇപ്പോള്‍ അമ്മ പാസ്പോര്‍ട്ടില്‍ പകര്‍ത്തിയിരിക്കുന്ന നമ്പരുകളിലേക്ക് വിദേശത്ത് നിന്നുവരെ വിളിവരുകയാണ്. വിളിക്കുന്നവര്‍ക്ക് സംഭവം സത്യമാണോ എന്നറിയണം. സ്ത്രീകളുടെ നമ്പരിലേക്കാണ് കൂടുതലും വിളി എത്തുന്നത്. ശല്യം സഹിക്കാനാവാതെ എല്ലാവരും നമ്പര്‍ മാറ്റികളഞ്ഞു. ഇതിന്‍റെ സത്യാവസ്ഥ പിന്നീട് പക്രു തുറന്ന് പറയുകയും ചെയ്തു. കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടിലാണ് അമ്മ വിവരം രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നത്. നിഷ്കളങ്കമായ പ്രവൃത്തി ബന്ധുക്കളുമായി പങ്ക് വെച്ച് ഇത്തരമൊരു പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പക്രു പറയുന്നു. സ്വകാര്യമായ ഇത്തരത്തിലുളള പ്രവൃത്തികള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഈ വീഡിയോകള്‍ എവിടെയൊക്കെ എത്തുമെന്നും എന്തിനൊക്കെ ഉപയോഗിക്കുമെന്നും ആര്‍ക്കും പ്രവചിക്കാനാവില്ല. സാങ്കേതിക വിദ്യയുടെ വികാസത്തിനൊപ്പം ഇത്തരം അപകടങ്ങളെക്കുറിച്ച്‌ കൂടി ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ സെല്‍ നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button