KeralaLatest News

മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടത് സാധാരണക്കാരുടെ ആവശ്യം : വെളിയാകുളം പരമേശ്വരൻ

അലപ്പുഴ : മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആവശ്യമാണെന്നും സ്വതന്ത്ര ഇന്ത്യയിൽ ഇത്രയേറെ അനപ്രിയ പദ്ധതികൾ നടപ്പിലാക്കിയ ഒരു സർക്കാർ ഉണ്ടായിട്ടില്ലെന്നും വെളിയാകുളം പരമേശ്വരൻ പറഞ്ഞു. എൻ.ഡി.എ ആലപ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Convention Election 2

യു.പി.എ സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കുകയും കല്ലുകൾ ഇടുകയും മാത്രമാണ് ചെയ്തിട്ടുള്ളത്, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അവരെല്ലാം വിസ്മരിക്കുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചാൽ അത് ഉടൻ നടപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. അതുകൊണ്ടുതന്നെ നരേന്ദ്ര മോഡി സർക്കാരിന്റെ ഭരണനേട്ടങ്ങളും സ്ഥാനാർത്ഥിയുടെ മഹിമയും എൻ.ഡി.എ. സ്ഥാനാർഥി ഡോ.കെ..എസ്.രാധാകൃഷ്ണനെ ആലപ്പുഴയിൽ നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കും അദ്ദേഹം പറഞ്ഞു.

എൻ.ഡി.എ ആലപ്പുഴ നിയോജക മണ്ഡലംചെയർമാൻ ജി. വിനോദ് കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ ആമുഖ പ്രഭാഷണം നടത്തി. സ്ഥാനാർഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ ആലപ്പുഴ നിയോജക മണ്ഡലത്തിന്റെ സ്വീകരണം ഏറ്റു വാങ്ങി.

കേരളാ കോൺഗ്രെസ് സംസ്ഥാന ട്രഷറർ ജോർജ് ജോസഫ്, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനി ദേവ്, ജില്ലാ സെക്രെട്ടറിമാരായ എൽ.പി. ജയചന്ദ്രൻ, ഗീതാ രാംദാസ്, സംസ്ഥാന സമിതി അംഗങ്ങളായ ആർ.ഉണ്ണികൃഷ്ണൻ, അഡ്വ.രൺജിത് ശ്രീനിവാസ്, ബി.ഡി.ജെ.എസ്. മണ്ഡലം സെക്രട്ടറി സി.പി. തങ്കച്ചൻ, ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, മറ്റു ഭാരവാഹികളായ കെ.ജി.പ്രകാശ്, എൻ.ഡി.കൈലാസ്, സജി.പി.ദാസ്, സി.പ്രസാദ്, രേണുക, ഉഷാ സാബു , സുനിൽ കുമാർ,ജ്യോതി രാജീവ്, ബിന്ദു വിലാസന്, സുമ ചന്ദ്രബാബു, വിജയൻ, വരുൺ, പി.കണ്ണൻ, ബാലചന്ദ്ര പണിക്കർ എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button