KeralaLatest News

തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവം: അമ്മയുടെ സുഹൃത്തിനെതിരെ വധശ്രമത്തിന് കേസ്

തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരന്‍ മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുണിനെതിരെ വധശ്രമത്തിന് കേസ് എടുത്തു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാല്‍ കേസ് എടുത്തു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാനച്ഛന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. വ്യാഴാഴ്ച യാണ് കുട്ടിയെ രണ്ടാനച്ഛന്‍ ഗുരുതരമായി ആക്രമിച്ചത്. അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലുള്ള കുട്ടിയുടെ നില അതീവഗുരുതരമാണ്. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button