നോര്‍വീജിയ : ഒലെ ഗുണ്ണാര്‍ സോള്‍ഷേറിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനായി നിയമിച്ചു. താല്‍ക്കാലിക പരിശീലകനായി എത്തി ടീമിനെ തുടര്‍ വിജയങ്ങളിലേക്ക് നയിച്ചതാണ് സോള്‍ഷേറിന് തുണയായത്. ചാമ്പ്യന്‍സ് ലീഗില്‍ അത്ഭുത തിരിച്ചുവരവിലൂടെ പിഎസ്ജിയെ മറികടന്ന യുണൈറ്റഡ് ക്വാര്‍ട്ടറിലേക്കും മുന്നേറിയിരുന്നു.
സോള്‍ഷേര്‍ ക്ലബ്ബുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.സോള്‍ഷേറിന്റെ വരവിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ അപരാജിതരായി മുന്നേറിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞ 17ന് ആഴ്സണലിനോടാണ് തോറ്റത്. മൗറീന്യോയുടെ പകരക്കാരനായി സോള്‍ഷേര്‍ കഴിഞ്ഞ ഡിസംബറിലാണ് മാഞ്ചസ്റ്ററിന്റെ പരിശീലകനായി എത്തുന്നത്. അപ്പോള്‍ ലീഗില്‍ ആറാമതായിരുന്നു ടീം.സോള്‍ഷേറിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിച്ച 19 മത്സരങ്ങളില്‍ 14ലും വിജയിച്ചിരുന്നു.
നോര്‍വീജിയന്‍ ക്ലബ്ബായ മോള്‍ഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചാണ് സോള്‍ഷേര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താത്ക്കാലിക പരിശീലകനായെത്തിയത്. നോര്‍വീജിയക്കാരനായ സോള്‍ഷേര്‍ 2014ല്‍ കാര്‍ഡിഫ് സിറ്റിയുടെ പരിശീലകനായിരുന്നു.നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ 58 പോയിന്റുമായി അഞ്ചാമതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Post Your Comments