കൊൽക്കത്ത : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വെറും ശിശുവിനെപ്പോലെയെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. “രാഹുലിന് എന്താണോ തോന്നിയത് അത് അദ്ദേഹം പറഞ്ഞു.അതിനെക്കുറിച്ച് ഞാനെന്തു പറയാനാണ്. അതിൽക്കൂടുതൽ എന്തുപറയാൻ “മമത പറഞ്ഞു.
ബംഗാളിലെ മാൽഡയിൽ കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ മമതയ്ക്കും സർക്കാറിനുമെതിരെ രൂക്ഷമായ ഭാഷയിൽ രാഹുൽ പ്രതികരിച്ചിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമതയുടെ പ്രതികരണം.
Post Your Comments